Pages

Tuesday, August 24, 2010

ഉറങ്ങിയോ കണ്മണി...



ഉറങ്ങിയോ കണ്മണീ രാവേറെയായില്ല

ഉത്രാട രാവിന്നു നിന്നെപ്പോല്‍ മോഹനം

ഉമ്മറത്തെരിയുന്ന നിലവിളക്കിന്‍ മുന്നില്‍
ഉണര്ന്നിരിയ്ക്കൂയെന്റെ ദേവിയായ് നീ...

ബാല്യത്തിലെയോണം തുമ്പികളൊരുമിച്ച്
പാറിപ്പറന്നല്ലോ പൂവിളികളുമായ്

കൌമാരമായപ്പോള്‍ പിരിയും നാല്കവലയില്‍
കണ്ണീരണിഞ്ഞുകൊണ്ടോരോ ധ്രുവങ്ങളില്‍
വിരഹം മണക്കുന്ന സന്ധ്യകളിലെന്റെ
ഹൃത്തില്‍ ധ്വനിച്ചന്നും പൂവിളിതന്‍ നാദം
യൌവ്വനമായി നീ വസന്തമണിഞ്ഞപ്പോള്‍
ചിറകുകളെനിയ്ക്കേകിയൊരു ഭ്രമരമാക്കി കാലം

പറന്നിറങ്ങുന്നേരം കണ്ടു ഞാന്‍ നിന്നില്‍

പെയ്തൊഴിയാന്‍ വെമ്പും ഗഗനം പോലെ

ചാരേ വന്നണഞ്ഞപ്പോള്‍ മാറിലെ ചൂടില്‍നീ

തുടികൊട്ടിന്‍ താളങ്ങള്‍ കേട്ടുനിന്നു
ആ തുടികൊട്ടില്‍ നീ കേട്ടുചിരിയ്ക്കുന്നു
പണ്ടെങ്ങോ നീമൂളിയ പാട്ടോരെണ്ണം
രണ്ടെന്നറിയാതെ നാമൊരുമിച്ചു പിന്നെയീ
ജീവിതത്തോണിയിലൊഴുകി തുടങ്ങി .