Pages

Saturday, August 14, 2010

സ്നേഹം





ഓരോ ജീവിതവും ഇങ്ങനെ സ്നേഹം


തേടിയുള്ള അലച്ചില്‍ മാത്രമാണൊ ?...

കടല്കരയിലൂടെ അലസമായി


നടക്കുമ്പോള്‍ എപ്പോളെങ്കിലും


അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ ...

തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട് ...

മനസ്സ് തേടി അലയുന്ന സ്നേഹം...

വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്...

മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍...

ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്‍ കണ്ടെത്താന്‍ ആവണം എന്നില്ല ;...

ആഗ്രഹിക്കാം ... കാത്തിരിക്കാം ... അത് മനസ്സിന്റെ മാത്രം അവകാശമാണ്...

പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..."