Pages

Wednesday, August 25, 2010

മഞ്ചാടിക്കുരു...

ഒരു മഞ്ചാടിക്കുരുവിനോളമില്ലാത്ത -
എന്നിലെ ഓര്‍മ്മയുടെ ജാലകം -
തുറക്കവേ ….
അക്ഷരങ്ങള്‍ നിറഞ്ഞ കടലാസ്സു തുണ്ടുകള്‍ -
ചേര്ത്തു വായിക്കുമ്പോള്‍ -
 ഹരിതഭൂമിയിലെ ഓരോ തരി മണ്ണും -
കൊണ്ടു മെനഞ്ഞ അപ്പകഷ്ണങ്ങള്‍ -
ഞാന്‍ തിരഞ്ഞു പോകുന്നു ……
കളിവീട്ടിലെ ചുള്ളിക്കമ്പുകളും-
കളിതൊട്ടിലിലെ ചെമ്പന്‍പാവക്കുട്ടിയും -
അഭിനവ ദാമ്പത്യത്തിലെ കല്ലുകടിയും -
സൂര്യ ഗ്രഹതോളമില്ലാത്ത നിന്റെ -
മുഖത്ത മറുകും ഇവിടെയാണല്ലോ നഷ്ടമായത് …
ഓര്‍മ്മകള്‍ -
ഒരു മഞ്ചാടിക്കുരുവിനപ്പുറം ഇല്ലെങ്കിലും -
നീയില്ലാത്ത സന്ധ്യകളെ -
സ്വപ്നം കാണാന്‍ പറയരുത് ….
എന്നിലെ മഞ്ചാടിക്കുരു -
നീയാണ് …..