Pages

Wednesday, August 25, 2010

രാധക്കൊരു മറുപടി...



നിനക്കെന്തിനിയൊരു പീലി?


ഹൃദയം മുഴുവന്‍ പീലികള്‍ പാകിയിട്ട്...

നിനക്കെന്തിനിയൊരു ഗീതം?


അത്മാവിലെ മുരളീരവത്തില്‍ നീന്തുമ്പോള്‍
നീയെന്തിനു മീരയാകണം?


എന്നില്‍ നിന്റെ ഓര്‍മ്മകള്‍ നീറുമ്പോള്‍


എന്നിട്ടുമെന്തേ പറയുന്നു വിരഹിണിയെന്ന്?


ഹൃദയത്തിലെ പീലിപ്പാടത്തില്‍ 


നടുവിലൊരാമ്പാടിയും


ഉറികളില്‍ വെണ്ണയും വച്ചെന്നെ പൂട്ടിയിട്ട്
ഞാന്‍ നിന്നെ ത്യജിച്ചെന്നോ...?


എന്നില്‍ നിന്നെ കാണുന്ന പോലെ


നിന്നില്‍ സദാ ഞാനല്ലേ വിളങ്ങുന്നത് …?


 ഹൃദയത്തിലെയാളലില്‍


ഒഴുകുന്ന ലാവാപ്രവത്തിലും വാടാത്ത


രക്തപുഷ്പങ്ങള്‍ എന്തിനു തേങ്ങുന്നു ..?


അതിനെ വിരഹകാവ്യം ചൊല്ലാന്‍


പ്രാപ്തമാക്കിയത് എന്റെ കണ്ണീര്‍


അത് മൃതസഞ്ജീവനിയായി


ലാവാ പ്രവാഹങ്ങളെ


കെടുത്തുന്നത് കൊണ്ടെന്നറിക നീ ….


നീ മയങ്ങുന്ന ശ്രീവല്സത്തിനുള്ളില്‍


സ്പന്ദിയ്ക്കുന്ന ഹൃദയത്തിലെ


അനന്തകോടി താരാപഥങ്ങളിലൊരോ


കണികയിലും നീമാത്രമുള്ളപ്പോ - 


ളെന്നെ നിനക്കെങ്ങനെ കാണാനാകും …?


നമുക്ക് പ്രണയത്തെ പ്രണയിക്കാം...

ജനിമൃതികളുടെ കുത്തൊഴുക്കില്‍ ഞാനും നീയും


സങ്കല്പങ്ങള്‍ ആകുമ്പോള്‍


നാം പ്രണയിച്ച പ്രണയം പൂത്തുനില്‍ക്കും
…..രാധേ….